A Taliban spokesman said they did not want war, but aimed at peace and had no animosity towards anyone
കാബൂള്‍ : യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സമാധാനമാണ് ലക്ഷ്യമെന്നും ആരോടും ശത്രുതയില്ലെന്നും താലിബാന്‍ വക്താവ്.
അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചതിനു് ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് താലിബാന്‍ വക്താവ് സമാധാനത്തിന്റെ വഴിയാണ് തങ്ങള്‍ക്കുള്ളതെന്നു വ്യക്തമാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ കഴിയുന്ന ആരേയും ഉപദ്രവിക്കില്ലെന്നും എല്ലാവരും സുരക്ഷിതരായിരിക്കുമെന്നും വക്താവ് പറയുന്നു. എല്ലാ രാജ്യങ്ങളുടെയും എംബസികളുടെ സുരക്ഷ തങ്ങള്‍ക്ക് പ്രധാനമാണെന്നും താലിബാന്‍ പറയുന്നു.
തങ്ങളോട് മുന്‍കാലങ്ങളില്‍ യുദ്ധം ചെയ്തവരോട് ക്ഷമിക്കുകയാണ്. സ്ത്രീകളുടെ അവകാശത്തിനായി ശരിഅത്ത് നിയമപ്രകാരം പ്രതിജ്ഞാബദ്ധമാണ്.
ഭരണത്തിന് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ മൂന്നംഗ താത്കാലിക സമിതിയെ ചുമതലപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി ഗുല്‍ബുദീന്‍ ഹെക്മത്യാര്‍, താലിബാന്‍ അംഗം അബ്ദുല്ല അബ്ദുല്ല എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തമിഘട്ടത്തിലാണ്. രാജ്യത്തെ പ്രധാന ഓഫീസുകളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
Summary: A Taliban spokesman said they did not want war, but aimed at peace and had no animosity towards anyone. Taliban spokesman has told a news conference in Afghanistan since the beginning of the country's rule that peace was the only option. The spokesman said that no one living in Afghanistan would be harmed and that everyone would be safe.
COMMENTS