A case has been registered against BJP Kerala state president K Surendran for hoisting the national flag upside down
തിരുവനന്തപുരം: ദേശീയപതാക തലതിരിച്ചു കെട്ടി ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു.
ദേശീയ പതാകയെ സുരേന്ദ്രന്‍ അപമാനിച്ചെന്നു കാട്ടി സിപിഎം പാളയം ഏരിയാ കമ്മിറ്റിയംഗം ആര്‍ പ്രദീപ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചന്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് കേസ്.
ദേശീയ ബിംബങ്ങളെ അപമാനിക്കുന്നത് തടയല്‍ നിയമത്തിലെ (പ്രിവന്‍ഷന്‍ ഒഫ് ഇന്‍സള്‍ട്ട് റ്റു നാഷണല്‍ ഓണര്‍ ആക്ട്) 2എല്‍ വകുപ്പു പ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
മൂന്നു വര്‍ഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് സുരേന്ദ്രനു മേല്‍ ചുമത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍
സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക തല തിരിച്ചു കെട്ടിയാണ് ഉയര്‍ത്തിയത്.അബദ്ധം മനസ്സിലാക്കി ഉടന്‍ അഴിച്ചു തിരിച്ചു കെട്ടിയിരുന്നു. പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിപ്പോയതാണെന്നായിരുന്നു ബിജെപിയുടെ വിശദീകരണം.
COMMENTS