Beatrice Dolly, 58, wife of Manilal Jose, who was found in a closet at home died at Thiruvananthapuram Medical College hospital
കൊല്ലം: വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ തൃക്കടവൂര്‍ നീരാവില്‍ ലിയോണ്‍ അഞ്ചലീന ഡേയില്‍ മണിലാല്‍ ജോസിന്റെ ഭാര്യ ബീയാട്രിസ് ഡോളി (58) ആശുപത്രിയില്‍ മരിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണശേഷം നടത്തിയ പരിശോധനയില്‍ ഡോളിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഡോളി അര്‍ബുദബാധിതയായിരുന്നു. മാനസിക വെല്ലുവിളിയും നേരിട്ടിരുന്നു. ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടിലെത്തിയ പാലിയേറ്റീവ് നഴ്‌സാണ് ഡോളി അവശനിലയിലാണെന്നു കണ്ടതും പൊലീസിനെ വിവരമറിയിച്ചതും.
അവശനിലയിലാണെന്നറിഞ്ഞ് ചൊവ്വാഴ്ച പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തിയപ്പോള്‍ ഡോളി അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ കിടക്കുകയായിരുന്നു. ഒരു കണ്ണ് പഴുത്ത് പുറത്തു തള്ളിയ നിലയിലായിരുന്നു അപ്പോള്‍ ഡോളി കഴിഞ്ഞിരുന്നത്.
സാമൂഹ്യ പ്രവര്‍ത്തകനായ ഗണേശന്റെ സഹായത്തോടെയാണ് ഇവരെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്. അവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ഗണേശന്‍ തന്നെ എത്തിയെങ്കിലും കോവിഡ് പോസിറ്റീവായതിനാല്‍ നടപടികള്‍ വൈകുകയാണ്.
ഇവരുടെ ഭര്‍ത്താവ് മണിലാല്‍ മറ്റൊരു വീട്ടിലാണ് താമസം. മഡോണ, ക്രിസ്റ്റീന എന്നീ മക്കള്‍ കൂടെയുണ്ടായിരുന്നെങ്കിലും അവരും പരിചരണം നല്കാന്‍ കഴിയാത്ത നിലയിലായിരുന്നു. മണിലാല്‍ ശനിയാഴ്ച വൈകിട്ടോടെ വീട്ടിലെത്തിയിട്ടുണ്ട്. എല്ലാവരുടെയും വിശദമായ മൊഴിയെടുക്കുമെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു.
Summary: Beatrice Dolly, 58, wife of Manilal Jose, who was found in a closet at home died at Thiruvananthapuram Medical College hospital. She lived in Angelina Dey near Thrikkadavoor Neeravil. Covid confirmed to her at post-mortem examination at the Thiruvananthapuram Medical College Hospital.
COMMENTS