Weekend lock down may withdraw in Kerala
തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന വാരാന്ത്യ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യത. ഇതില്‍ അശാസ്ത്രീയതയുണ്ടെന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. അന്തിമ തീരുമാനം ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം ഉണ്ടാകുമെന്നാണ് സൂചന.
ശനിയാഴ്ചയും ഞായറാഴ്ചയും കടകള്‍ അടച്ചിടുന്നതു മൂലം മറ്റു ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ ആളുകള്‍ എത്താനുള്ള സാധ്യതകൂടുതലാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികള്‍ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വാരാന്ത്യ ലോക്ക് ഡൗണ്‍ ആള്‍ക്കൂട്ടത്തിന് കാരണമാകുന്നു എന്നും പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
Keywords: Weekend lock down, withdraw, Kerala
COMMENTS