Vismaya death case
കൊല്ലം: കൊല്ലത്ത് ഭര്‍ത്തൃവീട്ടില്‍ വിസ്മയ മരണപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യ ഹര്‍ജി തള്ളി. ശാസ്താംകോട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ വിട്ട കിരണ്‍കുമാറിനുവേണ്ടി എല്ലാ വിവാദ കേസുകളിലും ഹാജരാകുന്ന അഡ്വ ബി.എ ആളൂരാണ് ഹാജരായത്. കിരണ്‍കുമാറിനെതിരെ 90 ദിവത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം.
നിലവില്‍ നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ കോവിഡ് ബാധിച്ചിരിക്കുകയാണ്. അസുഖം മാറുന്ന മുറയ്ക്ക് ഇയാളെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.
Keywords: Vismaya case, Bail rejected, Kiran Kumar
COMMENTS