V.D Satheesan about kerala assembly ruckus case
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
നിയമസഭാ കയ്യാങ്കളി കേസില്‍ വി.ശിവന്‍കുട്ടി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി വന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷനേതാവ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
വിചാരണ നേരിടുന്ന വ്യക്തി മന്ത്രിയായി തുടരുന്നത് നിയമവ്യവസ്ഥയ്ക്ക് ചേരുന്ന നടപടി അല്ലാത്തതിനാല്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Keywords: V.D Satheesan, kerala assembly ruckus case, V.Sivankutty, Resign
COMMENTS