V.D Satheesan about A.K Saseendran issue
തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവയ്ക്കില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.
മന്ത്രി രാജിവച്ചില്ലെങ്കില്‍ പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ രണ്ടാമത് അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ നടപടികളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ മന്ത്രിയുടേത് ദുര്‍ബലമായ വാദങ്ങളാണെന്നും മന്ത്രിസ്ഥാനം അദ്ദേഹം ദുരുപയോഗം ചെയ്‌തെന്നും അതിനാല്‍ ആ സ്ഥാനത്ത് തുടരാന്‍ അദ്ദേഹം യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Keywords: V.D Satheesan, A.K Saseendran, Resign, Phone call issue
COMMENTS