The Taliban has denied any involvement in the assassination of Danish Siddiqui, Reuters' multimedia chief in India
ന്യൂഡല്‍ഹി: റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ ഇന്ത്യയിലെ മള്‍ട്ടിമീഡിയാ തലവനായ ഡാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ പറയുന്നു.
താലിബാനും അഫ്ഗാനിസ്ഥാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സിദ്ദീഖി കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സൈന്യത്തിനൊപ്പം സഞ്ചരിച്ച് യുദ്ധരംഗങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു ഡാനിഷ് സിദ്ദീഖി.
സിദ്ദീഖി കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ല. എങ്ങനെയാണ് സിദ്ദീഖി കൊല്ലപ്പെട്ടതെന്നും വ്യക്തമല്ല, താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് പ്രസ്താവനയില്‍ അറിയിച്ചു.
ഏതെങ്കിലും മാദ്ധ്യമപ്രവര്‍ത്തകര്‍ യുദ്ധമേഖലയിലേക്ക് പ്രവേശിച്ചാല്‍ അക്കാര്യം തങ്ങളെ അറിയിക്കാറുണ്ട്. ആവശ്യമുള്ള സുരക്ഷ ആ വ്യക്തിക്ക് നല്‍കാറുമുണ്ട്. ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകനായ ഡാനിഷ് സിദ്ദീഖിയുടെ മരണത്തില്‍ ഖേദിക്കുന്നു.
അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐ സി ആര്‍ സി) ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം താലിബാന്‍ കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതജീവിതം ലോകത്തിനുമുന്നില്‍ കൊണ്ടുവരിക വഴി പുലിറ്റ്സര്‍ പുരസ്‌കാരം നേടിയ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ് സിദ്ദീഖി. അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ വേളയിലാണ് അദ്ദേഹം അവിടേക്കു പോയത്. ഏതാനും ദിവസങ്ങളായി ഘോരയുദ്ധം നടക്കുന്ന കാണ്ഡഹാറില്‍ നിന്നാണ് ഡാനിഷ് സിദ്ദീഖി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Summary: The Taliban has denied any involvement in the assassination of Danish Siddiqui, Reuters' multimedia chief in India. Siddiqui was killed during a clash between the Taliban and Afghan forces near Kandhahar. It is not clear how Siddiqui was killed, a Mujahideen spokesman for the Taliban said in a statement.
Keywords: Taliban, Assassination, Danish
Siddiqui, Reuters, Multimedia chief, India. Afghan forces, Kandhaha, Mujahideen, Spokesman
COMMENTS