Supreme court order about to ban begging
ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നു എന്നുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരാണ് ഭിക്ഷാടനത്തിന് ഇറങ്ങുന്നതെന്നും ദാരിദ്ര്യം ഇല്ലായിരുന്നെങ്കില്‍ ആരും ഭിക്ഷ യാചിക്കാനിറങ്ങില്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭിക്ഷാടകരുടെ പുനരധിവാസമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാരിനോട് യാചകര്‍ അടക്കമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും നിര്‍ദ്ദേശിച്ചു.
Keywords: Supreme court, Ban, Begging, Government
COMMENTS