Supreme court is against Kerala government
ന്യൂഡല്‍ഹി: ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് നല്കിയ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവില്‍ സംസ്ഥനസര്ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇളവുകള്‍ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി നടപടി.
നിലവില്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇളവുകള്‍ കാരണം സ്ഥിതി മോശമായാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തിയ കോടതി ഡി കാറ്റഗറിയില്‍ ഇളവ് നല്‍കിയതിനെ ചോദ്യംചെയ്യുകയും ചെയ്തു.
വൈകിയ വേളയില്‍ ലഭിച്ച ഹര്‍ജിയായതിനാല്‍ ഇളവുകള്‍ റദ്ദാക്കുന്നില്ലെന്നും ഇതിന്റെ ഭാഗമായി കോവിഡ് വ്യാപനം രൂക്ഷമായാല്‍ ആര്‍ക്കും കോടതിയെ അറിയിക്കാമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാത്ത സ്ഥിതി ദയനീയമാണെന്ന് കോടതി വ്യക്തമാക്കി.
Keywords: Supreme court, Government, Concessions, Covid - 19
COMMENTS