Supreme court is about Kerala assembly ruckus case
ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അടക്കം കേസിലെ ആറു പ്രതികളും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
കേസ് പിന്‍വലിക്കാനുള്ള കേരള സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി നിയമസഭയില്‍ ജനപ്രതിനിധികളുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍ നിന്നുള്ള പരിരക്ഷ അല്ലെന്നും വ്യക്തമാക്കി.
184 -ാം അനുഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും പൊതു മുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
Keywords: Supreme court, Kerala assembly ruckus case, Government
COMMENTS