Supreme court about activist held over facebook post
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തകനെ വിട്ടയയ്ക്കാന് സുപ്രീംകോടതി ഉത്തരവ്. മണിപ്പൂരി സാമൂഹ്യപ്രവര്‍ത്തകന്‍ ലിച്ചോമ്പം എറെന്ഡ്രോയെയാണ് ഗോമൂത്രവും ചാണകവും കൊറോണയ്ക്കുള്ള ചികിത്സയല്ല എന്ന് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
ദേശീയ സുരക്ഷാനിയമപ്രകാരമാണ് എറെന്‍ഡ്രോയ്ക്കെതിരെ കേസെടുത്തിരുന്നത്. ഇതിനെതിരെ ഇയാളുടെ പിതാവ് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടെങ്കിലും ആര്‍ട്ടിക്കിള്‍ 21 പ്രകാരം ലിച്ചോമ്പം തടവില്‍ തുടരുന്നത് മൗലികാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
Keywords: Supreme court, Activist, B.J.P, Facebook post
COMMENTS