Rahul Gandhi drives a tractor to parliament
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്റില്‍ എത്തിയാണ് രാഹുല്‍ ഗാന്ധി കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചത്. കര്‍ഷകരടെ ശബ്ദം പാര്‍ലമെന്റിലേക്ക് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ രണ്ടു മൂന്നു വന്‍കിട വ്യവസായികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍പോലും അനുവദിക്കുന്നില്ലെന്നും ഇത്തരം കറുത്ത നിയമങ്ങള്‍ അവര്‍ക്ക് റദ്ദാക്കേണ്ടിവരുമെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം കര്‍ഷകരെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചു.
Keywords: Rahul Gandhi, Tractor, Parliament, Farm laws
COMMENTS