Superman director passes away
ലോസ് ആഞ്ജലസ്: ഹോളിവുഡ് സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ (91) അന്തരിച്ചു. സൂപ്പര്‍മാന്‍ എന്ന സിനിമയിലൂടെ പ്രശസ്തനായ സംവിധായകനാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
അക്കാദമി ഓഫ് സയന്‍സ് ഫിക്ഷന്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ടെലിവിഷന്‍ ഷോകളിലൂടെ രംഗത്തെത്തിയ റിച്ചാര്‍ഡ് രംഗത്തെത്തിയത്. 1961 ല്‍ പുറത്തിറങ്ങിയ എക്‌സ് -15 ആദ്യ സംവിധാന ചിത്രം. 78 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. 2006 ല്‍ പുറത്തിറങ്ങിയ 16 ബ്ലോക്‌സാണ് അവസാനമായി സംവിധാനം ചെയ്തത്.
Keywords: Richard Donner, Superman director, Hollywood, Passes away
COMMENTS