The 'Snehadaram' event organized by the UAE Chapter of Giving Group Kerala (GGK) was held at the Makani Hotel in Ajman
അജ്മാന്‍: ഗിവിങ് ഗ്രൂപ്പ് കേരള (ജി ജി കെ) യുടെ യുഎഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ''സ്‌നേഹാദരം'' എന്ന പരിപാടി അജ്മാനിലെ മക്കാനി ഹോട്ടലില്‍ നടന്നു.
പ്രവാസി മലയാളികള്‍ ഉള്‍പ്പടെ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സംഘടന.
ചടങ്ങില്‍ യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹ്യപ്രവര്‍ത്തകനും ജി ജി കെ രക്ഷാധികാരിയുമായ സലാം പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ 14 ജില്ലകളിലേക്കും സൗജന്യ ആംബുലന്‍സ് സേവനം എന്ന ജി ജി കെ യുടെ പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയ്ക്കു വേണ്ടി ഒരു ആംബുലന്‍സ് നല്‍കി. ഖത്തര്‍ വ്യവസായിയും ആര്‍ ബി ഗ്രൂപ്പ് ചെയര്‍മാനും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.പി. ഫൈസലിനെ ചടങ്ങില്‍ ആദരിച്ചു.
''സ്‌പെന്‍ഡ് എ സ്മൈല്‍, സ്പ്രെഡ് എ സ്മൈല്‍'' എന്ന ആശയമാണ് ഗിവിങ് ഗ്രൂപ്പ് കേരളയുടെ സന്ദേശമെന്ന് ജി ജി കെ ചെയര്‍മാന്‍ അഡ്വ. ഷമീര്‍ കുന്നമംഗലം പറഞ്ഞു.
സലാം പാപ്പിനിശ്ശേരി, സാമൂഹ്യ പ്രവര്‍ത്തകയും യുഎഇ വനിതയുമായ അഡ്വ. റുഖിയ അബ്ദുല്‍ ഹായ് അലി അല്‍ ഹാഷ്മി, സാമൂഹ്യ പ്രവര്‍ത്തകരായ ജംഷീര്‍ വടഗിരിയില്‍, മുന്ദിര്‍ കല്‍പകഞ്ചേരി എന്നിവരെയും ആദരിച്ചു.
മഹേഷ് പടനിലം സ്വാഗതവും അഡ്വ. യാസര്‍ സഖാഫി ആശംസയും ബിലാല്‍ മുഹ്സിന്‍ നന്ദിയും പറഞ്ഞു.
അഫ്‌സല്‍, ഷബീര്‍ എടപ്പാള്‍, സഹദ് എം.കെ.പി, മുസ്തഫ എടപ്പാള്‍, സ്വാലിഹ്, ജബ്ബാര്‍ എടപ്പാള്‍, ദിലീപ്, ജിബീഷ് കുന്നമംഗലം, സായ് സത്യന്‍, സന്തോഷ്, ഷുഹൈബ് ഫറോഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുസ്റ അബ്ദുല്‍സലാം, ഹാജറ ഫൈസല്‍, തസ്നീം മുന്ദിര്‍, നെജില ജംഷീര്‍, ആഷിഫ് ഹംസൂട്ടി, ജംഷീര്‍ കരിയാടന്‍, ഹംസ കരിയാടന്‍, അഷ്റഫ്, സുഹൈല്‍ പികെപി, അന്‍ഷീറ അസീസ്, അന്‍വര്‍.ടി.കെ, ആബിദ്, സുഹൈല്‍, അബൂബക്കര്‍, ഹാഷിം, ബാസിം തുടങ്ങിയവര്‍ പങ്കെടുത്തു.
Summary: The 'Snehadaram' event organized by the UAE Chapter of Giving Group Kerala (GGK) was held at the Makani Hotel in Ajman. The organization is a group of social activists, including expatriate Malayalees. The event was inaugurated by Salam Pappinisseri, a renowned legal representative in the UAE, social activist and patron of GGK.
Keywords: Snehadaram, UAE Chapter, Giving Group Kerala, GGK, Makani Hotel , Ajman., Expatriate, Malayalees, Salam Pappinisseri,, Legal representative
COMMENTS