Chief Minister Pinarayi Vijayan said that even in areas with triple lockdown, shops can be opened on Monday in connection with Bakrid
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ കോവിഡ് വ്യാപന സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കിലും
ട്രിപ്പിള്‍ ലോക്ഡൗണുളള പ്രദേശങ്ങളിലും പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
എ, ബി വിഭാഗങ്ങളില്‍ പെട്ട പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും റിപ്പയര്‍ നടത്തുന്ന കടകളും തിങ്കള്‍ മുതല്‍ വെളളി വരെ അനുവദിക്കും. വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ ആദ്യ ഘട്ട വാക്സിന് സ്വീകരിച്ച 40 പേര്‍ക്ക് പ്രവേശിക്കാം.
എ,ബി വിഭാഗങ്ങളില്‍ പെട്ട സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിംഗിന് അനുമതി നല്‍കും. എന്നാല്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കു മാത്രമേ ജോലി ചെയ്യാനാവൂ. എഞ്ചിനീയറിംഗ്, പോളിടെക്നിക്ക് ഹോസ്റ്റലുകള്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്കി.
മദ്യവില്പന ശാലകള്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. പെരുന്നാള്‍ പ്രമാണിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ബിവറേജസ് ഔട്ട്ലറ്റുകള് തുറക്കുക. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴ് വരെ എ, ബി, സി കാറ്റഗറികളായി തിരിച്ചയിടങ്ങളില് മദ്യ വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇളവ് ലഭിച്ചിട്ടുണ്ട്. ഡി കാറ്റഗറി ഇടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുളളതിനാല്‍ പ്രവര്‍ത്തനം അനുവദിക്കില്ല.
Summary: Although the state is experiencing rapid Covid spread, Chief Minister Pinarayi Vijayan said that even in areas with triple lockdown, shops can be opened on Monday to celebrate the Bakrid.
COMMENTS