Raj Kundra arrested in porn apps case
മുംബൈ: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റില്‍. നീലച്ചിത്ര നിര്‍മ്മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് രാജ് കുന്ദ്ര അറസ്റ്റിലായത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ നടി ഗെഹ്‌ന വസിഷ്ഠ് ഉള്‍പ്പടെ ആറു പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്നാണ് കേസിന്റെ മുഖ്യ ആസൂത്രകന്‍ രാജ് കുന്ദ്രയാണെന്ന വിവരം പൊലീസിന് ലഭിച്ചത്.
മുംബൈ മഡ് ഐലന്റ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പ്രമുഖര്‍ കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കമ്പനി കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയിലെത്തിയത്.
കഴിഞ്ഞ ദിവസം ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാനായി വിളിപ്പിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Raj Kundra, Arrested, Mumbai police, Porn apps
COMMENTS