Brother Rahul's revelation that the dental student who committed the murder in Kothamangalam had sent a rug message saying that his life was ruined
കണ്ണൂര്‍: ജീവിതം തകര്‍ന്നു പോയെന്ന് കോതമംഗലം കൊലപാതകം നടത്തിയ ഡെന്റല്‍ വിദ്യാര്‍ത്ഥി രഖില്‍ മെസേജ് അയച്ചിരുന്നെന്ന് സഹോദരന്‍ രാഹുലിന്റെ വെളിപ്പെടുത്തല്‍.
നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ കണ്ണൂര്‍ നാറാത്ത് സ്വദേശി ഡോ. പി.വി. മാനസയെ വെടിവച്ചു കൊന്ന ശേഷം തലശ്ശേരി മേലൂര്‍ സ്വദേശി രഖില്‍ പി. രഘൂത്തമന്‍ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.
പൊലീസ് വിളിപ്പിച്ച് ശാസിച്ചു വിട്ടതിനു ശേഷവും മാനസയെ മനസ്സില്‍ നിന്നു
മായ്ക്കാന്‍ രഖില്‍ തയ്യാറായിരുന്നില്ല. നേരത്തേയുണ്ടായിരുന്ന പ്രണയം
തകര്‍ന്നതിനു ശേഷമാണ് മാനസയെ രഖില്‍ കണ്ടുമുട്ടുന്നത്. മാനസയും തന്നെ
പ്രണയിക്കുന്നില്ലെന്നു മനസ്സിലായതോടെ യുവാവ് കടുത്ത മാനസിക
വിഷമത്തിലായിരുന്നു.
മാനസ തള്ളിപ്പറഞ്ഞതോടെ വിഷമം പ്രതികാരമായി മാറി കുറച്ചുദിവസങ്ങളായി രഖില്‍ ആരോടും സംസാരിച്ചിരുന്നില്ല. കുറേ പണമുണ്ടാക്കിയാല്‍ മാനസയെ ജീവിതത്തിലേക്കു കൂട്ടാനാവുമെന്ന് രഖില്‍ പ്രതീക്ഷിച്ചിരുന്നതായും രാഹുല്‍ ഒരു ചാനലിനോട് പറഞ്ഞു.
വളരെ നേരത്തേ ആസൂത്രണം ചെയ്താണ് മാനസയെ രഖില്‍ വകവരുത്തിയതും സ്വയം ജീവനൊടുക്കിയതും. മാനസയുടെ വിവരങ്ങള്‍ രഖില്‍ ശേഖരിച്ചിരുന്നു. ഇതിനായി മാനസയുടെ കോളേജിലെ പല വിദ്യാര്‍ത്ഥികളുമായും അടുപ്പമുണ്ടാക്കി.
പഴയൊരു തോക്കാണ് രഖില്‍ ഉപയോഗിച്ചത്. ഇത് എവിടെനിന്നു കിട്ടിയെന്ന അന്വേഷണം തുടരുന്നതേയുള്ളൂ. രഖിലിന്റെ ഫോണില്‍ നിന്ന് ഇതുസംബന്ധിച്ച ഒരു വിവരവും കിട്ടിയിട്ടില്ല.
സംസ്ഥാനത്തിനു പുറത്തേയ്ക്കു രഖില്‍ നടത്തിയ യാത്രകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Summary: Brother Rahul's revelation that the dental student who committed the murder in Kothamangalam had sent a rug message saying that his life was ruined.
Even after being summoned by the police and reprimanded, Ragil was not ready to erase Manasa from his mind. The young man was in a state of mental distress when he realized that Manasa was not in love with him.
COMMENTS