PV Sindhu, one of India's most anticipated athletes at the Olympics, lost in the semifinals to former world number one Tai Su Ying of Chinese Taipei
ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യ വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്നവരില്‍ ഒരാളായ പി വി സിന്ധു ബാഡ്മിന്റണ്‍ സെമി ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുന്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ് പേയിയുടെ തായ് സു യിങിനോട് സെമി ഫൈനലില്‍ പരാജയപ്പെട്ടു.
ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരവും ടോപ് സീഡുമായ ചെന്‍ യു ഫെയിയാണ് തായ് സു യിങിന്റെ എതിരാളി. റിയോ ഒളിംപിക്‌സില്‍ തായ് സു യിങിനെ സിന്ധു പരാജയപ്പെടുത്തിയിരുന്നു. 2019 ലോക ചാംപ്യന്‍ഷിപ്പിലും 2018ലെ വേള്‍ഡ് ടൂര്‍ ഫൈനല്‍സിലും തായ് സു യിങിനെ സിന്ധു പരാജയപ്പെടുത്തിയിരുന്നു.
വെങ്കലത്തിനായി ഞായറാഴ്ച സിന്ധു ആദ്യ സെമിയില്‍ തോറ്റ ഹി ബിങ് ജിയാവോയെ നേരിടും. ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരം അകാനെ യമഗുച്ചിയെ ഗംഭീരമായ പോരാട്ടത്തില്‍ വീഴ്ത്തിയായിരുന്നു സിന്ധു സെമിയിലെത്തിയത്.
നിലവിലെ ലോക ചാമ്പ്യനായ സിന്ധു ആദ്യ ഗെയിം 18-21ന് പരാജയപ്പെട്ടു. 40 മിനിറ്റ് നീണ്ടുനിന്ന രണ്ടാം ഗെയിമില്‍ 12-21നായിരുന്നു സിന്ധുവിന്റെ വീഴ്ച. ആദ്യ സെറ്റില്‍ സിന്ധു തായ് സു യിങിനോട് പൊരുതി നോക്കിയിരുന്നു. രണ്ടാം സെറ്റില്‍ സിന്ധുവിനു വെറും കാഴ്ചക്കാരിയുടെ റോള്‍ മാത്രമായിരുന്നു.
Summary: PV Sindhu, one of India's most anticipated athletes at the Olympics, lost in the semifinals to former world number one Tai Su Ying of Chinese Taipei in straight sets in the semifinals.
In the final, Tai Su Ying will face China's world number one and top seed Chen Yu Fei. Sindhu defeated Tai Su Ying at the Rio Olympics. Sindhu had defeated Tai Su Ying at the 2019 World Championships and the 2018 World Tour Finals.
Keywords: PV Sindhu, India, Olympics, World number one, Tai Su Ying ,
Chinese Taipei, Semifinals, China,Chen Yu Fei. Rio Olympics, World Championships, World Tour
Finals
COMMENTS