PSC rank holder's strike again
തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധവുമായി പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ്. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ വീണ്ടും സമരത്തിലേക്ക് കടന്നത്.
തിരഞ്ഞെടുപ്പിന് മുന്‍പ് സമരം ഒത്തുതീര്‍പ്പാക്കാനായി ഒപ്പിട്ട ധാരണ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ ഇടവേളയ്ക്കുശേഷം വീണ്ടും സമരത്തിനിറങ്ങിയിരിക്കുന്നത്. വനിതാ പൊലീസ്, ഹൈസ്‌കൂള്‍ അധ്യാപകര്‍, ലാസ്റ്റ് ഗ്രേഡ് റാങ്കുകളില്‍പ്പെട്ടവരാണ് വീണ്ടും സമരത്തിനെത്തിയിരിക്കുന്നത്.
ആറുമാസം കൂടി സമയം നീട്ടിത്തരണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. അതേസമയം നിലവിലെ ലിസ്റ്റില്‍ നിന്നും നിയമനം നടത്താത്തതിന്റെ കാരണമായി കോവിഡ് സാഹചര്യമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
Keywords: PSC rank holder's strike, Government, Secretariat
COMMENTS