Kumar Ramsay passed away
മുംബൈ: ബോളിവുഡില്‍ ഹൊറര്‍ സിനിമകളിലൂടെ പ്രശസ്തിയാര്‍ജിച്ച രാംസി ബ്രദേഴ്‌സിലെ കുമാര്‍ രാംസീ (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ഏഴുപേരടങ്ങുന്ന രാംസി ബ്രദേഴ്‌സ് പുറത്തിറക്കിയ സിനിമകളുടെയെല്ലാം രചന നിര്‍വഹിക്കുന്നത് കുമാര്‍ രാംസീ ആയിരുന്നു. പിതാവ് ഫത്തേചന്ദ് യു രാംസിഘാനി നിര്‍മ്മിച്ച ആദ്യ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെയാണ് രാംസീ സഹോദരങ്ങള്‍ ഹൊറര്‍ സിനിമയിലേക്ക് കടന്നത്.
മന്ദിര്‍, സായാ, ഖോജ് എന്നിവയാണ് കുമാര്‍ രാംസീയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. മുപ്പതിലേറെ ഹൊറര്‍ സിനിമകള്‍ ഈ സഹോദരന്മാരുടേതായി പുറത്തിറങ്ങിയിരുന്നു. ഇതിലേറെയും വന്‍ വിജയവുമായിരുന്നു.
Keywords: Ramsay brothers, Kumar Ramsay, Producer cum script writer, Passed away
COMMENTS