Palarivattom case
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. കേസില്‍ തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ടി.ഒ സൂരജ് ഹര്‍ജി നല്‍കിയിരുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും അതിനാല്‍ തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നായിരുന്നു സൂരജിന്റെ വാദം.
ഇതിനെതിരെ വിജിലന്‍സ് കോടതിയില്‍ ശക്തമായ വാദം നിരത്തി. സൂരജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അതിനാല്‍ കേസ് റദ്ദാക്കാനാവില്ലെന്നും വിജിലന്‍സ് കോടതില്‍ വ്യക്തമാക്കി. ഇതോടെ കേസ് റദ്ദാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
Keywords: Palarivattom case, Highcourt, T.O Sooraj, F.I.R
COMMENTS