Opposition against minister V.Sivankutty in Niyamasabha
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. കേസിലെ പ്രതിയായ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ എം.എല്‍.എ പി.ടി തോമസ് നോട്ടീസ് നല്‍കിയത്.
അതേസമയം അനാരോഗ്യം ചൂണ്ടിക്കാട്ടി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് സഭയില്‍ ഹാജരായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കോടതിവിധി അംഗീകരിക്കുന്നുയെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കോടതി വിധിക്ക് അനുസരിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും കേസ് പിന്‍വലിക്കാനുള്ള അവകാശം ഉണ്ടോ എന്നതാണ് വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
Keywords: Opposition, Minister V.Sivankutty, Chief minister
COMMENTS