Music director Murali Sithara was found hanging at home. He was 65 years old. The body was found at Vattiyoorkavu Toppumukku Ambadi yesterday evening
തിരുവനന്തപുരം: സംഗീത സംവിധായകന്‍ മുരളി സിത്താരയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 65 വയസ്സായിരുന്നു.
വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് ആമ്പാടിയില്‍് ഇന്നലെ വൈകുന്നേരമാണ് മൃതദേഹം കണ്ടത്. അകത്തുനിന്നു പൂട്ടിയ മുറി തുറക്കാത്തതിനാല്‍ മകന്‍ എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.
ഭാര്യ : ശോഭനകുമാരി. മക്കള്‍ : മിഥുന്‍ മുരളി (കീബോര്‍ഡ് പ്രോഗ്രാമര്‍), വിപിന്‍. മരുമകള്‍: നീതു.
തീക്കാറ്റ് എന്ന ചിത്രത്തില്‍ 'ഒരുകോടിസ്വപ്നങ്ങളാല്‍' എന്ന ഗാനത്തിന് ഈണം പകര്‍ന്നുകൊണ്ട് 1987ലാണ് മുരളി സിത്താര ചലച്ചിത്രരംഗത്ത് എത്തിയത്.
അമ്പിളിപ്പൂവേ നീയുറങ്ങൂ, ഓലപ്പീലിയില്‍ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടില്‍, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളാണ്.
ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ 1991ല്‍ എത്തി. ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കമ്പോസര്‍ ആയിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പരിപാടികള്‍ക്കായി പാട്ടുകളൊരുക്കി.
ഒ.എന്‍.വിയുടെ എഴുതിരികത്തും നാളങ്ങളില്‍, കെ.ജയകുമാറിന്റെ കളഭമഴയില്‍ ഉയിരുമുടലും, ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് മുരളി സിത്താരയായിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു.
Summary: Music director Murali Sithara was found hanging at home. He was 65 years old. The body was found at Vattiyoorkavu Toppumukku Ambadi yesterday evening. When the son came and kicked the door open, he was found hanging in the fan.
Murali Sithara made his film debut in 1987 with the song 'Orukodiswapnangalal' in the film Thikkattu.
His hit songs include Ambilippoove Neeyurangu, Olappiliil Oonjaladum, Illikattile Chillimulamkoottil, Sharadendu Poochorinja and Saurayuthamile Souvarnabhoomiyil.
COMMENTS