M.L.A Mukesh's phone spoke issue
പാലക്കാട്: എം.എല്‍.എ മുകേഷ് ഫോണിലൂടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച വിഷയം വിവാദത്തിലേക്ക്. കുട്ടിയെ തിരിച്ചറിഞ്ഞ് വി.കെ ശ്രീകണ്ഠന്‍ എം.പി സന്ദര്‍ശിച്ചതിനു പിന്നാലെ സി.പി.എം പാറപ്പുറം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് കുട്ടിയെ മാറ്റി. വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി.
കുട്ടിയുടെ പ്രതികരണം വന്നതിനുശേഷം ഈ വിഷയത്തില്‍ പ്രതികരിക്കുമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി വ്യക്തമാക്കി. അതേസമയം ഈ വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മുകേഷ് പ്രതികരിച്ചു.
ആസൂത്രിതരാഷ്ട്രീയ നീക്കമാണ് ഇതിനു പിന്നിലെന്നും ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും മുകേഷ് എം.എല്‍.എ വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധവുമായി കെ.എസ്.യുവും രംഗത്തെത്തി. കൊല്ലം എം.എല്‍.എ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ ചൂരലുമായി പ്രതിഷേധം നടത്തി.
Keywords: Mukesh M.L.A, Phone spoke issue, C.P.M, Congress
COMMENTS