Narendra Modi's cabinet was expanded to include 43 new members. There are 15 cabinet ministers, including Jyotiraditya Scindia, who left the Congress
ന്യൂഡല്‍ഹി : മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 43 അംഗങ്ങളെ ഉള്‍പ്പെടുത്തി നരേന്ദ്രമോഡി മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെ 15 പേര്‍ കാബിനറ്റ് മന്ത്രിമാരാണ്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഉള്‍പ്പെടെ 12 പേരെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 28 സഹമന്ത്രിമാരുണ്ട്. രാഷ്ട്രപതി ഭവനില്‍ വൈകുന്നേരം ആറിന് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30ന് അവസാനിച്ചു.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന യുവാക്കള്‍ക്കും വനിതകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ്.
ഹര്‍ഷവര്‍ദ്ധനു പുറമേ നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍, കെമിക്കല്‍, രാസവളം വകുപ്പു മന്ത്രി സദാനന്ദ ഗൗഡ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങളെ കൊണ്ടുവന്നിരിക്കുന്നത്. ഇന്നു സത്യപ്രതിജ്ഞ ചെയ്തവര്‍ ഉള്‍പ്പെടെ ആകെ 77 മന്ത്രിമാരാണ് മോഡി മന്ത്രിസഭയില്‍ ഇപ്പോഴുള്ളത്.
11 വനിതകളുണ്ട് പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരില്‍. ഒ.ബി.സി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നാല് മുന്‍മുഖ്യമന്ത്രിമാര്‍ എന്നിവരും പുതിയ മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു.
കാബിനറ്റ് മന്ത്രിമാര്‍
1) നാരായണ്‍ റാണെ
2) സര്‍ബാനന്ദ സോനോവാള്‍
3) വീരേന്ദ്ര കുമാര്‍
4) ജ്യോതിരാദിത്യ സിന്ധ്യ
5) രാംചന്ദ്ര പ്രതാപ് സിംഗ്
6) അശ്വിനി വൈഷ്ണവ്
7) പശുപതി നാഥ് പരാസ്
8) കിരണ്‍ റിജിജു
9) ആര്‍ കെ സിംഗ്
10) ഹര്‍ദീപ് സിംഗ് പുരി
11) എം മാണ്ഡവ്യ
12) ഭൂപേന്ദ്ര യാദവ്
13) പി രൂപാല
14) ജി കിഷന്‍ റെഡ്ഡി
15) അനുരാഗ് സിംഗ് താക്കൂര്‍
സഹമന്ത്രിമാര്‍
16) പങ്കജ് ചൗധരി
17) അനുപ്രിയ പട്ടേല്‍
18) എസ്പി ബാഗേല്‍
19) ആര്‍ ചന്ദ്രശേഖര്‍
20) ശോഭ കരന്ദ്ലജെ
21) ഭാനു പ്രതാപ് സിംഗ് വര്‍മ
22) ദര്‍ശന ജര്‍ദോഷ്
23) മീനാക്ഷി ലേഖി
24) അന്നപൂര്‍ണാ ദേവി
25) എ നാരായണസ്വാമി
26) കൗശല്‍ കിഷോര്‍
27) അജയ് ഭട്ട്
28) ബി എല്‍ വര്‍മ്മ
29) ദേവുസിങ് ചൗഹാന്‍
30) ഭഗവന്ത് ഖുബ
31) കപില്‍ എം പാട്ടീല്‍
32) പ്രതിമ ഭൂമിക്
33) സുഭാഷ് സര്‍ക്കാര്‍
34) അജയ് കുമാര്‍
35) ഭഗവത് കാരാദ്
36) രാജ്കുമാര്‍ സിംഗ്
37) ഭാരതി പവാര്‍
38) ബിശ്വേശ്വര്‍ ടുഡു
39) ശന്തനു താക്കൂര്‍
40) എം മഹേന്ദ്രഭായ്
41) ജോണ്‍ ബാര്‍ല
42) എല്‍ മുരുകന്‍
43) നിസിത് പ്രമാണിക്
Summary: Narendra Modi's cabinet was expanded to include 43 new members. There are 15 cabinet ministers, including Jyotiraditya Scindia, who left the Congress. Twelve people, including Health Minister Harsha Vardhan, have been removed from the cabinet.
COMMENTS