Minister Veena George about Ananya's death
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.
ഇതോടൊപ്പം ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതരപിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയുമാണ്.
Keywords: Minister Veena George, Ananya's death, Chief minister
COMMENTS