Minister A.K Saseendran intervening in a harassment case
തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒതുക്കാന്‍ ഇടപെട്ടതിനെ തുടര്‍ന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ വിവാദത്തില്‍. വിഷയത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മന്ത്രിയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. പരാതിക്കാരി അവരുടെ മൊഴിയില്‍ തന്നെ ഉറച്ചുനിന്നാല്‍ മന്ത്രി പുറത്തുപോവേണ്ടി വരുമെന്നാണ് സൂചന.
സംഭവം വിവാദമായതോടെ കോഴിക്കോട്ടായിരുന്ന മന്ത്രി തിരുവനന്തപുരത്തെത്തി. ഇന്നു തന്നെ മുഖ്യമന്ത്രിയെ കണ്ട് ഈ വിഷയത്തില്‍ വിശദീകരണം നല്‍കുമെന്നാണ് സൂചന. അതേസമയം ഈ വിഷയത്തില്‍ സി.പി.എം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ചര്‍ച്ചകള്‍ക്കു ശേഷം ഉടന്‍ തന്നെ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
വ്യാഴാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്നതും പാര്‍ട്ടിയെ കുഴയ്ക്കുന്നുണ്ട്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷം തീരുമാനിച്ചുകഴിഞ്ഞു. അതേസമയം ഫോണ്‍വിളി വിവാദം അനാവശ്യമാണെന്നാണ് എന്‍.സി.പിയുടെ നിലപാട്.
Keywords: Minister A.K Saseendran, Harassment case, CPM, N.C.P
COMMENTS