Dancer Methil Devika ends her marriage to actor and Kollam MLA Mukesh. Devika approached the court through her lawyer in Ernakulam
തിരുവനന്തപുരം: നടനും കൊല്ലം എംഎല്‍എയുമായ മുകേഷുമായുള്ള വിവാഹബന്ധം നര്‍ത്തകി മേതില്‍ ദേവിക അവസാനിപ്പിക്കുന്നു.
എട്ട് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതിനായി കോടതിയെ സമീപിച്ചുവെന്നു മേതില്‍ ദേവിക തന്നെ മാധ്യമങ്ങളോടു പറഞ്ഞു. എറണാകുളത്തെ അഭിഭാഷകന്‍ വഴിയാണ് ദേവിക കോടതിയെ സമീപിച്ചിരിക്കുന്നത്.
മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരായത് 2013 ഒക്ടോബര്‍ 24 നായിരുന്നു. ദേവികയുടെ ആദ്യ ഭര്‍ത്താവ് പാലക്കാട് സ്വദേശിയാണ്.
ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.
മുകേഷില്‍ നിന്നുള്ള അവഗണയും സിനിമാക്കാരനെന്ന നിലയിലുള്ള ചില ശീലങ്ങളുമാണ് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മുകേഷുമായി പിരിഞ്ഞ് ദേവിക പാലക്കാടുള്ള കുടുംബ വീട്ടിലേക്ക് താമസം മാറിയിരുന്നു. തിരുവനന്തപുരത്ത് പുതിയ വീടു വച്ചുവെങ്കിലും അവിടെ കുറച്ചു നാള്‍ മാത്രമാണ് ഇരുവരും താമസിച്ചത്.
കേരള ലളിത കലാ അക്കാദമിയില്‍ മുകേഷ് ചെയര്‍മാനായിരുന്ന സമയത്ത് ദേവിക അംഗമായിരുന്നു. ഇക്കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചതു വഴിയുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് നയിച്ചത്.മുകേഷിന് 65 വയസ്സും ദേവികയ്ക്കു 44 മാണ് ഇപ്പോള്‍ പ്രായം. മനസ്സിന്റെ ഇഷ്ടം കൊണ്ട് 21 വയസ്സിന്റെ വ്യത്യാസം പോലും പരിഗണിക്കാതെയായിരുന്നു മുകേഷിനെ ദേവിക ജീവിതത്തിലേക്കു സ്വീകരിച്ചത്.
തമ്മില്‍ യോജിച്ചു പോകാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് മനസ്സിലായതിനാലാണ് പിരിയുന്നതെന്നും വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ദേവിക പ്രതികരിച്ചു. വക്കീല്‍ നോട്ടീസ് അയച്ചത് ഒന്നും വാങ്ങിയെടുക്കാനല്ല. അങ്ങനെ ഒരു ഉദ്ദേശ്യവുമില്ല. നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും, ദേവിക പറഞ്ഞു.
നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987 ലാണ് വിവാഹിതരായത്. 25 വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവില്‍ 2011 ല്‍ വേര്‍പിരിയുകയായിരുന്നു.വിവാഹമോചന വാര്‍ത്ത ശരിയാണെങ്കില്‍ മുകേഷിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുകേഷിനെതിരേ കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ബിന്ദു കൃഷ്ണ.
മുകേഷിന്റെയും മേതില്‍ ദേവികയുടെയും സ്വകാര്യ ജീവിതത്തില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും എങ്കിലും മേതില്‍ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നും ബിന്ദു പറയുന്നു.
പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ എം. മുകേഷിനെതിരേ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ സംസ്ഥാന പൊലീസ് തയ്യാറാകണം. സ്വമേധയാ കേസ് എടുക്കാന്‍ സംസ്ഥാന വനിതാ കമ്മിഷനും തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.മുകേഷിന്റെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തിരഞ്ഞെടുപ്പുകാലത്ത് വിവരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മേതില്‍ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാന്‍ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നുവെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
Summary: Dancer Methil Devika ends her marriage to actor and Kollam MLA Mukesh. Methil Devika herself told the media that she had approached the court to end the eight-year marriage. Devika approached the court through her lawyer in Ernakulam.
COMMENTS