Mehul Choksi, accused in the Punjab National Bank fraud case, has returned to Antigua from Dominica after 51 days in custody
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്‌സി 51 ദിവസത്തെ കസ്റ്റഡിക്കു ശേഷം ഡൊമിനിക്കയില്‍ നിന്ന് ആന്റിഗ്വയില്‍ തിരിച്ചെത്തി.
തട്ടിപ്പിനു ശേഷം ഇന്ത്യ വിട്ട ചോക്‌സി 2018 മുതല്‍ ആന്റിഗ്വയില്‍ പൗരത്വമെടുത്തിരുന്നു.
62 കാരനായ ചോക്സിക്ക് ഡൊമിനിക്ക ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ആന്റിഗ്വയില്‍ എത്തി ന്യൂറോളജിസ്റ്റിനെ കാണണമെന്നു കാട്ടിയാണ് ചോക്‌സി ജാമ്യം ആവശ്യപ്പെട്ടത്.
10,000 ഡോളര്‍ കെട്ടിവച്ചാണ് ജാമ്യം നേടിയത്. ഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച ചോക്‌സി ഒരു ചാര്‍ട്ടേഡ് വിമാനത്തില്‍ ആന്റിഗ്വയിലേക്ക് തിരിച്ചുപോയതായി ആന്റിഗ്വ ന്യൂസ് റൂം റിപ്പോര്‍ട്ട് ചെയ്തു.
സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കാണിച്ചാണ് കോടതിയില്‍ നിന്നു ജാമ്യം നേടിയത്.
നേരിയ തോതില്‍ ആന്തരിക രക്തസ്രാവം ഉള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു ന്യൂറോളജിസ്റ്റും ന്യൂറോ സര്‍ജിക്കല്‍ കണ്‍സള്‍ട്ടന്റും ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില അവലോകനം ചെയ്യേണ്ടതുണ്ടെന്നു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. 'നിലവില്‍ ഈ സേവനങ്ങള്‍ ഡൊമിനിക്കയില്‍ ലഭ്യമല്ല. ഇതും ജാമ്യം കിട്ടാന്‍ കാരണമായി.
ഇന്ത്യയില്‍ 13,500 കോടി ഡോളര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ചോക്സി മെയ് 23 നാണ് ആന്റിഗ്വയില്‍ വച്ചു കാണാതാവുകയും പിന്നീട് ഡൊമിനിക്കയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തത്. കാമുകിയെ കാണാനായി ഡൊമനിക്കയില്‍ എത്തിയെന്നാണ് ഒരു വാദം. എന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഡൊമിനിക്കയിലേക്കു ബോട്ടില്‍ തട്ടിക്കൊണ്ടു പോയെന്നാണ് മറ്റൊരു ആക്ഷേപം.
അയല്‍ ദ്വീപായ ഡൊമിനിക്കയില്‍ അനധികൃതമായി പ്രവേശിച്ചതിന് അറസ്റ്റിലായി. ഇതിനിടെ, അദ്ദേഹത്തെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഡൊമിനിക്കയില്‍ എത്തിയെങ്കിലും ചോക്‌സിയെ വിട്ടുകിട്ടിയിരുന്നില്ല.
ചോക്‌സിയെ വിട്ടുകിട്ടാന്‍ ആന്റിഗ്വയ്ക്കു മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇന്ത്യന്‍ പൗരത്വം ചോക്‌സി ഉപേക്ഷിച്ചിട്ടില്ലാത്തതിനാല്‍ വിട്ടുകിട്ടാന്‍ സാദ്ധ്യത ഏറെയാണ്.
Summary: Mehul Choksi, accused in the Punjab National Bank fraud case, has returned to Antigua from Dominica after 51 days in custody.
Choksi, who left India after the scam, had been a citizen of Antigua since 2018. Choksi, 62, was granted bail by the Dominica High Court. Chocsi was granted bail on the grounds that he had serious health problems and needed to go to Antigua to see a neurologist.
He was released on $ 10,000 bail. The Antigua News Room reported that Choksi, wearing a shirt and shorts, returned to Antigua on a chartered flight.
Keywords: Mehul Choksi, Punjab National Bank, Antigua, Dominica, India , Dominica High Court, Neurologist, Antigua News Room, Chartered flight
COMMENTS