Indian boxer Mary Kom has been kicked out of the Olympic women's boxing event, much to the dismay of the entire country
ടോക്യോ: രാജ്യത്തെയാകെ കടുത്ത നിരാശയിലാഴ്ത്തിക്കൊണ്ട്, ഒളിമ്പിക്സ് വനിതാ ബോക്സിംഗില്‍ ഇന്ത്യന്‍ താരം മേരി കോം പുറത്തായി.
ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന മേരി കോമിനെ പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയാണ് പരാജയപ്പെടുത്തിയത്. ഫ്‌ളൈ വെയ്റ്റ് (51 കിലോഗ്രാം) ഇനത്തില്‍ 3-2നാണ് മേരികോം പരാജയം സമ്മതിച്ചത്. റിയോ ഒളിമ്പിക്‌സില്‍ ഈ ഇനത്തില്‍ വെങ്കലം നേടിയിരുന്നു ഇന്‍ഗ്രിറ്റ് വലന്‍സിയ. ആദ്യ റൗണ്ടിലെ 4-1ജയമാണ് വലന്‍സിയയ്ക്കു മുന്‍തൂക്കം നല്കിയതും മേരി കോമിനെ മാനസികമായി തളര്‍ത്തിയതും.
പിന്നെ പിടിച്ചുകയറിയെങ്കിലും നേരിയ വ്യത്യാസത്തിന് മേരികോം പരാജയപ്പെട്ടുവെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തുമ്പോള്‍ മേരികോമിന്റെ കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു. എതിരാളിയെ കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിച്ച് കണ്ണീരോടെ മേരികോം മടങ്ങിയത് രാജ്യത്തെയാകെ നിരാശയിലാഴ്ത്തിക്കൊണ്ടാണ്.
ഡൊമിനിക്കന്‍ റിപ്പബ്ലിക് താരത്തെ 4 - 1ന് തോല്‍പ്പിച്ചാണ് മേരി കോം പ്രീക്വാര്‍ട്ടറില്‍ കടന്നത്. ആറുതവണ ലോകചാമ്പ്യനായ മേരി കോം ഇത്തവണയും സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ ഒന്നാകെ.
Summary: Indian boxer Mary Kom has been kicked out of the Olympic women's boxing event, much to the dismay of the entire country. Colombia's Ingrit Valencia defeated Mary Kom, India's golden hope, in the pre-quarterfinals. Mary Kom conceded 3-2 in the flyweight (51 kg) category. Ingrit Valencia won bronze in this event at the Rio Olympics. A 4-1 victory in the first round gave Valencia the lead and left Mary Kom mentally exhausted.
COMMENTS