Mamata Banerjee fined 5 lakh from Calcutta high court
കൊല്‍ക്കത്ത: നന്ദിഗ്രാം തിരഞ്ഞെടുപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിഴ വിധിച്ച് കല്‍ക്കത്ത ഹൈക്കോടതി. അഞ്ചു ലക്ഷം രൂപയാണ് പിഴ വിധിച്ചത്. ശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച ജസ്റ്റീസ് കൗശിക് ഛന്ദ കേസില്‍ നിന്ന് പിന്മാറി.
ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് മമത ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഭിന്ന സ്വഭാവമുള്ളതിനാല്‍ ജസ്റ്റീസ് കൗശിക് ഛന്ദയെ സംശയമുണ്ടെന്നും അദ്ദേഹത്തിന്റെ ബെഞ്ചില്‍ നിന്നും കേസ് മാറ്റിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ക്ക് പിഴ ചുമത്തിയതും ജസ്റ്റീസ് കേസില്‍ നിന്നും പിന്മാറിയതും.
Keywords: Kolkata, High court, 5 lakh, Mamata Banerjee
COMMENTS