Lockdown violation - case against 6 congress workers
പാലക്കാട്: വാരാന്ത്യ ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന പരാതിയില്‍ എം.പി രമ്യ ഹരിദാസ്, വി.ടി ബല്‍റാം ഉള്‍പ്പടെ ആറു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. വധഭീഷണി, കൈയേറ്റം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രമ്യ ഹരിദാസ് ഉള്‍പ്പടെയുള്ളവര്‍ പാലക്കാട് ടൗണിനടുത്തുള്ള ഒരു ഹോട്ടലില്‍ ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയതാണ് വിവാദമായത്. ഇവരെ യൂട്യൂബറായ ഒരു യുവാവ് ചോദ്യംചെയ്തതാണ് വിവാദമായത്.
രമ്യ ഹരിദാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇയാളെ ഉപദ്രവിച്ചു എന്നാണ് യുവാവിന്റെ പരാതി. സംഭവത്തെത്തുടര്‍ന്ന് ഇയാള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് കസബ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഇതുകൂടാതെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഈ രണ്ടു പരാതികളും പരിഗണിച്ച കസബ പൊലീസ് ഹോട്ടലിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കേസെടുക്കുകയായിരുന്നു.
COMMENTS