Kundara case complaint lady is against chief minister
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കുണ്ടറയില്‍ എന്‍.സി.പി നേതാവിനെതിരെ പീഡന പരാതി ഉന്നയിച്ച യുവതി. കുറ്റാരോപിതനായ മന്ത്രിക്കൊപ്പം നിന്നുകൊണ്ട് മുഖ്യമന്ത്രി സ്ത്രീസമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് അവര്‍ ചോദിച്ചു.
സമാന അനുഭവം ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് ഇതേനിലപാട് പ്രതീക്ഷിച്ചാല്‍ മതിയെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രി എടുത്ത നിലപാടിലുള്ള വിഷമം കൊണ്ടാണ് പറയുന്നതെന്നും തെറ്റുചെയ്ത മന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
മന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാന്‍ പറ്റിയ ഒരു പ്രവൃത്തിയല്ല അദ്ദേഹം ചെയ്തതെന്നും ആ സ്ഥാനത്തിന് അര്‍ഹനല്ലാത്ത വ്യക്തി സ്വയം രാജിവച്ച് ഒഴിഞ്ഞുപോകുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kundara case, Chief minister, N.C.P, Resign
COMMENTS