K.S.U is against offline university examination
തിരുവനന്തപുരം: ശ്രീകാര്യം സി.ഇ.ടി എഞ്ചിനിയറിംഗ് കോളേജില്‍ സാങ്കേതിക സര്‍വ്വകലാശാലാ ഇന്നു നടത്തുന്ന പരീക്ഷ ബഹിഷ്ക്കരിച്ച് കെ.എസ്.യു. ഓഫീസിനുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ ചോദ്യ പേപ്പര്‍ പുറത്തേക്കെറിഞ്ഞു. പരീക്ഷാ തീയതികളില്‍ മാറ്റംവരുത്തിയെന്നും പ്രചാരണം വന്നിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അസേമയം വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായി പരീക്ഷ എഴുതാനായുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇന്നു നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റമില്ലാതെ തന്നെ നടക്കുമെന്നും എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പൊലീസ് സംരക്ഷണം ഉണ്ടാകുമെന്നും സാങ്കേതിക സര്‍വ്വകലാശാല അറിയിച്ചു.
മറ്റെല്ലാ സര്‍വ്വകലാശാലകളും ഓഫ് ലൈനായി പരീക്ഷകള്‍ നടത്തുമ്പോള്‍ സാങ്കേതിക സര്‍വ്വകലാശാലയെ മാത്രം ചിലര്‍ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്ന് സര്‍വ്വകലാശാല ആരോപണം ഉന്നയിച്ചു.
Keywords: K.S.U, Offline, Uuniversity examination, Today
COMMENTS