The Kerala Cabinet has decided to rearrange the ratio of minority student scholarships on the basis of population as per the 2011 Census
തിരുവനന്തപുരം : ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒരു വിഭാഗത്തിനും ആനുകൂല്യം നഷ്ടപ്പെടാതെയായിരിക്കും പുനഃക്രമീകരണമെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ക്രിസ്ത്യന്‍ 18.38%, മുസ്ലിം 26.56%, ബുദ്ധര്‍ 0.01%, ജൈനര്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് ആനുകൂല്യം നല്കുക.
മേല്‍ സൂചിപ്പിച്ച ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകരുള്ളപ്പോള്‍ നിലവില്‍ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല.
സ്‌കോളര്‍ഷിപ്പിനായി വേണ്ട 23.51 കോടി രൂപയില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനമായി.
ഇതേസമയം, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ തീരുമാനത്തിനെതിരേ രംഗംത്തു വന്നിട്ടുണ്ട്. മുസ്ലിങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന 80 ശതമാനം ആനുകൂല്യവും കിട്ടണമെന്നും മറ്റു വിഭാഗങ്ങള്‍ക്കു നല്കണമെങ്കില്‍ വേറെ തുക വകയിരുത്തണമെന്നും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇതാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ കടുത്ത സമരപരിപാടികളിലേക്കു പോകേണ്ടിവരുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Summary: The Kerala Cabinet has decided to rearrange the ratio of minority student scholarships on the basis of population as per the 2011 Census.
After the cabinet meeting, Chief Minister Pinarayi Vijayan said that the reshuffle would not harm any section. This decision is to implement High Court directive.
The benefits are 18.38% for Christians, 26.56% for Muslims, 0.01% for Buddhists, 0.01% for Jains and 0.01% for Sikhs.
COMMENTS