India's Mirabai Chanu won a silver medal in weightlifting at the Tokyo Olympics. This is the first medal India has won in this Olympics
ടോക്യോ : ഇന്ത്യയുടെ മീരാബായ് ചാനു ടോക്യോ ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടി. ഈ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കു കിട്ടുന്ന ആദ്യ മെഡലാണിത്.
49 കിലോ വനിതാ വിഭാഗത്തിലാണ് മീര വെള്ളി നേടിയത്. ഈ ഇനത്തില്‍ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി. ഇന്തോനേഷ്യയുടെ ഐസ വിന്‍ഡിക്കാണ് വെങ്കലം.
ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി നേടുന്നത് ആദ്യമായാണ്. സിഡ്‌നി ഒളിംപിക്‌സില്‍ ഇന്ത്യയുടെ കര്‍ണം മല്ലേശ്വരി സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തി വെങ്കലം നേടിയിരുന്നു.
ഒളിമ്പിക്സില്‍ പി വി സിന്ധുവിന് ശേഷം വെള്ളി നേടുന്ന ഇന്ത്യന്‍ വനിതയാണ് മീരാബായി ചാനു.
മീരയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കര്‍ണം മല്ലേശ്വരിയും ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.
I am really happy on winning silver medal in #Tokyo2020 for my country 🇮🇳 pic.twitter.com/gPtdhpA28z
— Saikhom Mirabai Chanu (@mirabai_chanu) July 24, 2021
Summary: India's Mirabai Chanu won a silver medal in weightlifting at the Tokyo Olympics. This is the first medal India has won in this Olympics.
Meera won silver in the women's 49 kg category. Shihui Hu of China won gold in this event with an Olympic record. The bronze went to Indonesia's Isa Windy.
Keywords: Tokyo Olympics, Japan, India, Mirabai Chanu, Silver medal, Weightlifting, Women, Shihui Hu,China, Olympic, Bronze, Indonesia, Isa
Windy
COMMENTS