India beat Sri Lanka by 38 runs in the first Twenty20.Sri Lanka were bowled out for 126 in 18.3 overs
കൊളംബോ : ആദ്യ ട്വന്റി 20യില്‍ ശ്രീലങ്കയെ 38 റണ്‍സിനു തകര്‍ത്ത് ഇന്ത്യ വിജയം ആഘോഷിച്ചു.
ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 164 റണ്‍സ് മറികടക്കാന്‍ ഇറങ്ങിയ ശ്രീലങ്ക 18.3 ഓവറില്‍ 126 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഓപ്പണര്‍ മിനോദ് ഭാനുകയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. പാര്‍ട്ട് ടൈം സ്പിന്നര്‍ ക്രുണാല്‍ പാണ്ഡ്യയെ മൂന്നാം ഓവറില്‍ രംഗത്തിറക്കി ഇന്ത്യന്‍ ക്യാപ്ടന്‍ ശിഖര്‍ ധവാന്‍ നടത്തിയ നീക്കത്തിലൂടെയാണ് ആദ്യ വിക്കറ്റ് കൊയ്തത്. ഏഴു പന്തില്‍ 10 റണ്‍സെടുത്ത ഭാനുകയെ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
48 റണ്‍സ് ടീം സ്‌കോര്‍ എത്തിയപ്പോള്‍ 10 പന്തില്‍ 9 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയെ യുസ്വേന്ദ്ര ചെഹല്‍ ക്ലീന്‍ ബൗള്‍ഡാക്കി.
അപകടകാരിയായ ആവിഷ്‌ക ഫെര്‍ണാണ്ടോയെ രണ്ടാം വരവില്‍ ഭുവനേശ്വര്‍ കുമാര്‍ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു.
26 പന്തില്‍ 44 റണ്‍സെടുത്ത ചരിത് അസാലങ്ക മാത്രമാണ് ലങ്കന്‍ നിരയില്‍ പിന്നീട് ഇന്ത്യയ്ക്കു ഭീഷണി ഉയര്‍ത്തിയത്. അസലങ്ക ഇന്ത്യയെ വിറപ്പിക്കുമെന്നു തോന്നിച്ചെങ്കിലും ദീപക് ചഹര്‍ നിര്‍ണായ സമയത്ത് ആ ഭീഷണി ഒഴിച്ചു. പൃഥ്വി ഷായുടെ കൈകളില്‍ ഒതുങ്ങി അസലങ്ക പുറത്തായപ്പോള്‍ ഇന്ത്യന്‍ ജയം ഏതാണ്ട് ഉറപ്പാവുകയായിരുന്നു.
3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറായിരുന്നു ഇന്ത്യന്‍ നിരയില്‍ ഏറെ തിളങ്ങിയ ബോളര്‍. ദീപക് ചഹര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മറ്റു ബോളര്‍മാര്‍ ഓരോ വിക്കറ്റ് വീതം നേടി. ഭുവനേശ്വര്‍ കുമാറാണ് കളിയിലെ താരവും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു കാര്യങ്ങള്‍ ശുഭകരമായിരുന്നില്ല. ആദ്യ ട്വന്റി ട20ക്ക് ഇറങ്ങിയ പൃഥ്വി ഷാ ആദ്യ പന്തില്‍ തന്നെ ക്‌ളീന്‍ ബോള്‍ഡായി.
പിന്നാലെ ഇറങ്ങിയ സഞ്ജു സാംസണും ക്യാപ്ടന്‍ ശിഖര്‍ ധവാനും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. പക്ഷേ, 20 പന്തില്‍ 27 റണ്‍സുമായി സഞ്ജു പുറത്തായി. നല്ല തുടക്കം കിട്ടിയിട്ടും ഒരിക്കല്‍ കൂടി മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ സഞ്ജു പരാജയപ്പെട്ടു. സഞ്ജുവായിരുന്നു വിക്കറ്റ് കീപ്പര്‍.
പിന്നീട് സൂര്യ കുമാര്‍ യാദവിനെ കൂട്ടുപിടിച്ച് ധവാന്‍ മുന്നോട്ടു പോയി. 34 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സും സഹിതം സൂര്യകുമാര്‍ 50 റണ്‍സെടുത്തു. 36 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.
ഫോം നഷ്ടപ്പെട്ട ഹര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 10 റണ്‍സെടുത്തു മടങ്ങി. ഇഷാന്‍ കിഷന്‍ 14 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രുനാല്‍ പാണ്ഡ്യ മൂന്നു റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യന്‍ബാറ്റ്‌സ്മാന്‍മാര്‍ക്കു
കഴിയാതെ പോയതും ടീം സ്‌കോര്‍ ഉയരാതിരിക്കാന്‍ കാരണമായി.
അവസാന അഞ്ച് ഓവറില്‍ ഇന്ത്യ നേടിയത് 43 റണ്‍സ് മാത്രമെന്നറിയുമ്പോള്‍ ലങ്കന്‍ ബോളര്‍മാര്‍ ഡെത്ത് ഓവറുകളില് എത്രമാത്രം ശ്രദ്ധയോടെയാണ് പന്തെറിഞ്ഞതെന്നു വ്യക്തമാവും.
Summary: India beat Sri Lanka by 38 runs in the first Twenty20.Sri Lanka were bowled out for 126 in 18.3 overs.
COMMENTS