Higher secondary examination results announced
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 87.94 ശതമാനമാണ് വിജയം. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിച്ചത്.
328702 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. 136 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 91.11 ശതമാനം വിജയം നേടി എറണാകുളം ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്.
Keywords:Higher secondary, Results, V.Sivankutty, Announced
COMMENTS