High court is about KTU examination
കൊച്ചി: സാങ്കേതിക സര്‍വകലാശാല ബി.ടെക് പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ബിടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ റദ്ദു ചെയ്തിരുന്നു.
ഈ ഉത്തരവിനെതിരെ കെ.ടി.യു അപ്പീല്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. അവശേഷിക്കുന്ന പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് കെ.ടി.യു അപ്പീല്‍ പോയത്.
പരീക്ഷ ആഗസ്റ്റ് 2, 3 തീയതികളില്‍ നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇന്നു മാറ്റിവച്ച പരീക്ഷകള്‍ മറ്റൊരു ദിവസം നടത്താനും തീരുമാനമായി.
Keywords: High court, KTU, Examination, Stay
COMMENTS