Case against Aisha Sulthana
കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് സമയം നല്‍കണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിഷ സുല്‍ത്താന നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.
നേരത്തെ ആയിഷ സുല്‍ത്താനയ്‌ക്കെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ വീണ്ടും കോടതിയെ സമീപിച്ചത്.
Keywords: High court, Lakshadweep, Aisha Sulthana, Stay
COMMENTS