High court criticises government about bevco
കൊച്ചി: സംസ്ഥാനത്തെ മദ്യശാലകള്‍ക്കു മുന്നിലെ തിരക്കില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വിവാഹത്തിന് പോലും 20 പേരെ മാത്രം പങ്കെടുപ്പിക്കാവൂയെന്നു സര്‍ക്കാര്‍ നിയമമുള്ളപ്പോള്‍ മദ്യാശാലകളില്‍ 500 പേരോളം ക്യൂ നില്‍ക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതിക്ക് സമീപത്തെ കടകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് സാധാരണക്കാര്‍ക്ക് നല്‍കുന്നതെന്നും കോടതി ചോദിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ജനങ്ങളെ കുറ്റംപറയാന്‍ കഴിയില്ലെന്നും വേണ്ട സൗകര്യം ഒരുക്കാന്‍ ബെവ്‌കോയ്ക്ക് ബാധ്യതയുണ്ടെന്നും ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനമെന്നും കോടതി വ്യക്തമാക്കി.
Keywords: High court, Criticises, Government,, Bevco
COMMENTS