High court about crowd funding for charity
കൊച്ചി: ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിങ് നടത്തുമ്പോള്‍ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണവും മേല്‍നോട്ടവും വേണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. മലപ്പുറത്ത് അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലുള്ള കുട്ടിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ക്രൗഡ് ഫണ്ടിലേക്ക് പണം വരുമ്പോള്‍ അതിന്റെ ഉറവിടവും അര്‍ഹതപ്പെട്ടവരിലേക്കാണോ എത്തുന്നതെന്നും ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പണം നല്‍കുന്നവര്‍ കബളിക്കപ്പെടുവാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ പൊലീസ് ഇടപെടല്‍ ആവശ്യമുണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചു.
Keywords: High court, crowd funding for charity, Government,
COMMENTS