Heavy rain - 36 dead in Maharashtra
മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര് മരിച്ചു. മുംബൈ നഗരത്തില്‍ നിന്ന് 70 കിലോ മീറ്റര്‍ അകലെയുള്ള റായ്ഗഡ് ജില്ലയിലാണ് അപകടം. ആയിരക്കണക്കിന് പേര് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു.
ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് വെള്ളപ്പൊക്കപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ ഗവണ്മെന്റ് ആവശ്യപ്പെട്ടു. സ്ഥലത്ത് നാവികസേന, ദേശീയ ദുരന്ത നിവാരണസേന അടക്കമുള്ളവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
Keywords: Maharashtra, Heavy rain, 36 dead
COMMENTS