Health minister about TPR rate
തിരുവന്നതപുരം: സംസ്ഥാനത്ത് ടി.പി.ആര്‍ നിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്നാം തരംഗം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങല്‍ ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ആരോഗ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്.
രോഗവ്യാപന സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ പരിശോധന പരമാവധി കൂട്ടുക, ക്വാറന്റൈനും കോണ്‍ടാക്ട് ട്രെയ്‌സിങും ശക്തമാക്കുക, ഡിസിസികളും സിഎഫ്എല്‍ടിസികളും ശക്തിപ്പെടുത്തുക, അനുബന്ധ രോഗമുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുക, കോവിഡ് അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മന്ത്രി ജില്ലകള്‍ക്ക് നല്‍കി.
Keywords: Health minister, TPR rate, Reduce
COMMENTS