Muttil tree felling case
ചെന്നൈ: വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണല്‍. കേരളത്തില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ നടത്തുന്ന മരംകൊള്ളയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് നടപടി.
സംസ്ഥാനത്ത് ഇത്തരത്തില്‍ നടന്ന മരംകൊള്ളയിലൂടെപരിസ്ഥിതിക്ക് വന്ന ദോഷത്തെക്കുറിച്ചാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ അന്വേഷിക്കുന്നത്. ഈ വിഷയത്തില്‍ ആഗസ്റ്റ് 31 നകം വിശദീകരണം നല്കാന് ചീഫ് സെക്രട്ടറിയോടും വകുപ്പ് സെക്രട്ടറിമാരോടും ആവശ്യപ്പെട്ടു.
വയനാട്, പാലക്കാട്, എറണാകുളം, തൃശൂര്‍, ഇടുക്കി കളക്ടര്‍മാരും ഈ വിഷയത്തില്‍ മറുപടി നല്‍കണം. കേസ് ആഗസ്റ്റ് 31 ന് വീണ്ടും പരിഗണിക്കും.
Keywords: Green tribunal, Case, Muttil tree felling case, Government
COMMENTS