Police have confirmed relative girls who committed suicide done Facebook chat with Reshma pretending male lover
സ്വന്തം ലേഖകന്‍
കൊല്ലം: ചോരക്കുഞ്ഞിനെ കരിയിലക്കുഴിയില്‍ ഉപേക്ഷിക്കുകയും കുഞ്ഞു മരിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയെ കാമുകനെന്നു പറഞ്ഞു ചാറ്റു ചെയ്തിരുന്നത് ജീവനൊടുക്കിയ ബന്ധുക്കളായ യുവതികളായിരുന്നുവെന്നു പൊലീസ് സ്ഥിരീകരിച്ചു.
കാമുകന്റെ ഒപ്പം പോകുന്നതിനാണ് രേഷ്മ ജനിച്ചയുടന്‍ കുഞ്ഞിനെ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ചത്. കുഞ്ഞ് പിറ്റേ ദിവസം മരിക്കുകയും ചെയ്തു. ജനുവരി അഞ്ചിനായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ചൂഴായ്ക്കോട് പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22) കഴിഞ്ഞ മാസം 22നാണ് അറസ്റ്റിലായത്.
രേഷ്മ ഗര്‍ഭിണിയാണെന്ന് ചാറ്റിലൂടെ മനസ്സിലാക്കി, കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞത് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണെന്നും പൊലീസ് കണ്ടെത്തി. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. എന്തിനാണ് ഇവര്‍ കുഞ്ഞിനൊ കൊാന്നുകളയാന് ഉള്‍പ്പെടെ നിര്ദ്ദേശിച്ചതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആര്യയും ഗ്രീഷ്മയും ചേര്‍ന്നു വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി കാമുകവേഷം കെട്ട രേഷ്മയെ കബളിപ്പിക്കുകയായിരുന്നു. അനന്തു എന്ന പേപരിലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്. ഈ അക്കൗണ്ടില്‍ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും പോയിട്ടുമില്ല.
കുഞ്ഞിനെ കൊന്നതിനു രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചു. സംശയത്തിന്റെ പുറത്താണ് വിളിപ്പിച്ചത്. ഇതോടെ വീടുവിട്ടിറങ്ങിയ ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രേഷ്മയെ കബളിപ്പിക്കുന്ന കാര്യം മറ്റൊരു സുഹൃത്തിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. ഈ സുഹൃത്താണ് പൊലീസിന് വിവരങ്ങള്‍ കൈമാറിയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ ഇരുവരും ജീവനൊടുക്കുകയായിരുന്നു. മരിക്കുന്നതിനു തൊട്ടു മുന്‍പ് ഗ്രീഷ്മ സുഹൃത്തിനെ വിളിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
Keywords: Reshma, Greeshma, Arya, Kalluvathukkal, Vishnu, Crime, Police
COMMENTS