It became clear that the illegal order to cut down the trees was made by the then Kerala Revenue Minister E Chandrasekharan
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഏറെ ഒച്ചപ്പാടുണ്ടാക്കുന്ന മരംമുറിക്കല്‍ ഉത്തരവിട്ടത് അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെന്നു വ്യക്തമായി. മരം മുറിക്കുന്നതു തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നുകൂടി മന്ത്രി നിര്‍ദ്ദേശിച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മരം മുറിക്കല്‍ വിവാദത്തില്‍ സിപിഐയും സിപിഎമ്മും തണുപ്പന്‍ നയം തുടരുന്നതിനു പിന്നിലെ സത്യാവസ്ഥയാണ് ഇതോടെ പുറത്തുവരുന്നത്.
മരംമുറിക്കലിനുള്ള ഉത്തരവിന്റെ ഫയലുകളുടെ പകര്‍പ്പ് പുറത്തുവന്നതോടെയാണ് ഭരണപക്ഷം വെട്ടിലായിരിക്കുന്നത്.
മന്ത്രിയുടെ നിര്‍ദ്ദേശം വരുന്നതിനു മുന്‍പു തന്നെ ഉദ്യോഗസ്ഥര്‍ നിയമപ്രശ്‌നം ഉന്നയിച്ചിരുന്നു. ഈ മുന്നറിയിപ്പുകളൊന്നും മന്ത്രി ചെവിക്കൊണ്ടില്ല. ഒടുവില്‍ മന്ത്രിയുടെ നിര്‍ദേശം അപ്പടി പാലിച്ച് റവന്യൂ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
ഈട്ടിയും തേക്കും മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാന്‍ നിര്‍ദേശം നല്‍കിയതും ചന്ദ്രശേഖരന്‍ തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം.
2019 ഒക്ടോബര്‍ 21ന് നിയമ വകുപ്പിന്റെയും അഡിഷണല്‍ എ.ജിയുടെയും അഭിപ്രായം തേടി മുന്‍ മന്ത്രി ചന്ദ്രശേഖരന്‍ ഫയലില്‍ കുറിച്ചു. നിയമ വകുപ്പിന്റെ അഭിപ്രായം ലഭിക്കുന്നതിനു മുന്‍പു തന്നെ തീരുമാനമെടുക്കുകയും ചെയ്തു.
ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും 2017ലെ ഭേദഗതി പ്രകാരം ചന്ദനം, ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ഫയലില്‍ എഴുതി.
കട്ടമ്പുഴ വനപ്രദേശത്തെ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് അനുമതി തേടിയതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. ഇതിനുള്ള ആദ്യ യോഗം 2019 ജൂണ്‍ ആറിനാണ് മന്ത്രി വിളിച്ചത്.
കര്‍ഷകര്‍ പട്ടയഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് എതിരല്ലെന്നും തേക്ക്, ചന്ദനം, ഈട്ടി, കരിമരം എന്നിവ മുറിക്കാന്‍ സാധിക്കില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു.
ഇതിനു ശേഷം റവന്യൂ വകുപ്പിന്റെ അഭിപ്രായം തേടി. സെപ്തംബര്‍ മൂന്നിന് റവന്യൂ മന്ത്രി വീണ്ടും യോഗം വിളിച്ചു. വനം മേധാവി മുന്‍ നിലപാട് ഈ യോഗത്തിലും ആവര്‍ത്തിച്ചു.
പക്ഷേ, വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയുടെ ഹര്‍ജി പ്രകാരം ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നിട്ടും സംസ്ഥാനമെമ്പാടും കോടിക്കണക്കിനു രൂപ വിലവരുന്ന മരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ഉത്തരവ് റദ്ദാക്കിയിരുന്നു.
പട്ടയം ലഭിച്ച ശേഷം കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇതിനാണ് നിയമ വകുപ്പിന്റെയും അഡിഷണല്‍ എ.ജിയുടെയും അഭിപ്രായം തേടിയത്. ശുപാര്‍ശ സഹിതം സമര്‍പ്പിക്കാനാണ് റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ 2019 ഒക്ടോബര്‍ 21ന് ഉത്തരവിട്ടത്.
ഇതിനെതിരെയും ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചു. ഇതോടെ, നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ റവന്യൂ വകുപ്പ് 2020 മാര്‍ച്ച് 11ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതോടെയാണ് നിയമ വകുപ്പിന്റെയും എ.എ.ജിയുടെയും അഭിപ്രായം വരുന്നതിനു മരംമുറിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കുകയായിരുന്നെന്നു വ്യക്തമായത്.
മരംമുറിക്കലിനുള്ള ഉത്തരവ് തന്റെ അറിവോടെ തന്നെയാണെന്നും അതില്‍ ഒരു തെറ്റുമില്ലെന്ന നിലപാടിലാണ് ഇ ചന്ദ്രശേഖരന്‍. കര്‍ഷകര്‍ വച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാനാണ് ഉത്തരവിലൂടെ അനുമതി നല്‍കിയത്. ഭൂമി കൈമാറുന്നതിന് മുന്‍പ് മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്നും ചന്ദ്രശേഖരന്‍ പറയുന്നു.ഇതിനിടെ, മരം മുറിക്ക് അനുമതി നല്‍കുന്ന ഈ വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും വീണ്ടും മരംമുറിക്കാന്‍ വനംവകുപ്പ് പാസ് നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇപ്രകാരം അമ്പതോളം പാസുകള്‍ അനുവദിച്ചു. ഇതു പ്രകാരം ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചിട്ടുണ്ട്. റവന്യൂ-വനം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചാണ് ഈ തരത്തില്‍ മരം മുറിക്കാന്‍ അനുമതി നല്കിയതെന്നാണ് പുതിയ കണ്ടെത്തല്‍.
സര്‍ക്കാരിനെ സഹായിക്കാനായിരുന്നു ആ ഉത്തരവ്. രാജകീയ മരങ്ങള്‍ മുറിക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നായിരുന്നു റവന്യു സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ്. ഒരു സമ്മര്‍ദ്ദത്തിന്റെയും പേരിലല്ല ഉത്തരവിറക്കിയത്. റവന്യൂ ഉദ്യേഗസ്ഥര്‍ ഉത്തരവിറങ്ങിയ ശേഷം തടസമുണ്ടാക്കരുതെന്ന് നിര്‍ദ്ദേശം കൊടുത്തിരുന്നു, മുന്‍ മന്ത്രി പറയുന്നു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉപയോഗിക്കുന്ന ദുര്‍ബല പ്രതിരോധം, മരം മുറിക്ക് അനുമതി നല്കുന്ന ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്‌തെന്നാണ്. അപ്പോള്‍ ഉയരുന്ന ചോദ്യം ഇങ്ങനെ വഴിവിട്ടു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ഇവിടെ സര്‍ക്കാര്‍ ഇല്ലേ എന്നതാണ്.
Summary: It became clear that the illegal order to cut down the trees was made by the then Kerala Revenue Minister E Chandrasekharan. It is learned that the minister had also directed to take action against the officials who prevented the felling of trees. This reveals the truth behind the CPI and the CPM continuing their cold policy in the logging controversy. The ruling party has come under fire after a copy of the files for the logging order was unearthed.
COMMENTS