Eminant Ayurveda Dr. P.K. Warrior died. He was 100 years old. He celebrated his 100th birthday on June 8th
മലപ്പുറം: ആയുര്‍വേദ രംഗത്തെ കുലപതി ഡോ. പി.കെ. വാരിയര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു.
ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം ജന്മദിനം ആഘോഷിച്ചത്. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പന്നിയമ്പള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്നാണ് പൂര്‍ണ നാമം.
ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് 1997ല്‍ 'ആയുര്‍വേദ മഹര്‍ഷി' സ്ഥാനം സമര്‍പ്പിച്ച് അദ്ദേഹത്തെ ആദരിച്ചിരുന്നു. ശ്രീധരന്‍ നമ്പൂതിരിയുടെയും കുഞ്ചി വാരസ്യാരുടെയും ഇളയമകനായി 1921 ജൂണിലായിരുന്നു ജനനം.
ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം കോട്ടയ്ക്കല്‍ ഗവ. രാജാസ് സ്‌കൂളിലാണ് പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം വൈദ്യരത്നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളജിലും പൂര്‍ത്തിയാക്കി. 1942ല്‍ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു. പിന്നീട് തിരിച്ചെത്തി വൈദ്യ പഠനം പൂര്‍ത്തിയാക്കുകയായിരുന്നു.
1953 മുതല്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായിക്കൊണ്ട് ഡോ.പി.കെ. വാരിയര്‍ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തു.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ തന്നെ ധര്‍മാശുപത്രിയിലെ അലോപ്പതി ശാഖ, റിസര്‍ച് വാര്‍ഡ്, ഔഷധത്തോട്ടം, ആയുര്‍വേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം പികെ. വാരിയരുടെ ദീര്‍ഘദര്‍ശിത്വത്തിലൂടെ പടുത്തുയര്‍ത്തിയ പ്രസ്ഥാനങ്ങളാണ്.
Summary: Eminant Ayurveda Dr. P.K. Warrior died. He was 100 years old. He celebrated his 100th birthday on June 8th. He was awarded the Padma Shri in 1999 and the Padma Bhushan in 2010. His full name is Panniyampally Krishnankutty Warrior. He has been the Managing Trustee of Kottakkal Aryavaidyasala since 1953.
COMMENTS