Delhi government's covid - 19 death compensation
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് പെന്‍ഷനും ധനസഹായവും പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് മൂലം അനാഥരായവരുടെ കുടുംബത്തിന് 2500 രൂപ പെന്‍ഷനും 50,000 രൂപയുടെ ധനസഹായവുമാണ് അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി കോവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി നിര്‍വഹിച്ചു.
കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 25 വയസുവരെ 2500 രൂപവീതം നല്‍കാനും തീരുമാനമായിട്ടുണ്ട്. സാമൂഹ്യ നീതി വകുപ്പിനാണ് പദ്ധതിയുടെ ചുമതല. വെബ്‌സൈറ്റ് ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
Keywords: Covid - 19, Death copensation, 50,000, 2500
COMMENTS